പൂനിലാർക്കാവിലമ്മേ ഭഗവതീ
പുണ്യമാണു നിന്‍ ദർശനമീശ്വരി
പൂർവ്വ സൗഭാഗ്യമാകാമെനിക്കു നിന്‍
പൂജ്യ പാദങ്ങള്‍ കുമ്പിടാനായതും..
പുണ്യമാണു നിന്‍ ദർശനമീശ്വരി
പൂർവ്വ സൗഭാഗ്യമാകാമെനിക്കു നിന്‍
പൂജ്യ പാദങ്ങള്‍ കുമ്പിടാനായതും..
ചിത്രമാണു നിന്‍ ക്ഷേത്രവും മൂർത്തിയും
ശ്രേഷ്ഠമാണു നിൻ കീർത്തിയും ഘോഷവും
ഇഷ്ടദേവതേ കൈ കൂപ്പി നിൽപ്പൂ ഞാൻ
തീർത്ഥവും പ്രസാദങ്ങളുമേകണേ..
വൃശ്ചികമാസം കാർത്തികനാളിൽ നിന്‍
ചുറ്റിലുമൊരുങ്ങും ദീപമാലയിൽ
ദീപ്തമാകുന്നൊരാല്മീയ ചൈതന്യ
സ്പർശനമേറ്റു നമിക്കുന്നു നിന്നെ ഞാൻ…
എത്രയേറെ ദുരിതങ്ങളാകിലും
ത്വല്‍ പദാംബുജങ്ങൾ പ്രണമിക്കുകില്‍
പുഷ്പരേണുക്കള്‍ പോല്‍ മാനസങ്ങളിൽ
എപ്പൊഴും നിറയും സാന്ത്വനസുഖം…..
തുഷ്ടി പൂണ്നടെന്റെ ദുഃഖങ്ങളൊക്കെയും
മുക്തിയേകീ തിരിച്ചെടുക്കേണമേ
ഭക്തി കൊണ്ടെന്റെ ശിഷ്ടജന്മത്തിനു
ശക്തിയേകീയനുഗ്രഹിക്കേണമേ……
ലതിക പി. നന്ദിപുലം