ഞാനിന്നലൊരു സ്വപനം കണ്ടേ സ്വപനം കണ്ടേ
മണ്ണിന്റെ മണം മണക്കണ സ്വപനം കണ്ടേ
സ്വപനം കണ്ടേ സ്വപനം കണ്ടേ സ്വപനം കണ്ടേ
ഞാനിന്നലൊരു സ്വപനം കണ്ടേ സ്വപനം കണ്ടേ
നേരിന്റെ മണം മണക്കണ സ്വപനം കണ്ടേ…..
ഇമ്മടെ ഭൂമിം ഉരുണ്ടതാണെന്ന് സ്വപനം കണ്ടേ
ഇമ്മടെ കാടും പൂത്തുലയണ സ്വപനം കണ്ടേ
കാട്ടുപൂക്കളിൻ മണം പരക്കണ സ്വപനം കണ്ടേ
കാട്ടിൽ കായ്ക്കുന്ന കായ്കനികളെ സ്വപനം കണ്ടേ
കാട്ടുകിളികൾ ചിലചിലക്കണ സ്വപനം കണ്ടേ
കാട്ടു കുറുക്കന്റെ ഒളി മുഴക്കണ സ്വപനം കണ്ടേ
കാടിൻ മണമുള്ള കാർത്തു പെണ്ണിനെ സ്വപനം കണ്ടേ
കാടിന്റെ ചന്തോള്ള കാട്ടുപെണ്ണിനെ സ്വപനം കണ്ടേ
നേരിനായ് നിക്കണ നല്ല കാട്ടുമക്കളെ സ്വപനം കണ്ടേ
നേരറിയാത്ത നാട്ടുമക്കൾ ചത്തോടുങ്ങണ സ്വപനം കണ്ടേ
ഞാനിന്നലൊരു സ്വപനം കണ്ടേ സ്വപനം കണ്ടേ
മണ്ണിന്റെ മണം മണക്കണ സ്വപനം കണ്ടേ
സ്വപനം കണ്ടേ സ്വപനം കണ്ടേ സ്വപനം കണ്ടേ
ഞാനിന്നലൊരു സ്വപനം കണ്ടേ സ്വപനം കണ്ടേ
നേരിന്റെ മണം മണക്കണ സ്വപനം കണ്ടേ…..
നാക്കില കൊണ്ട് നാം നാണം മറക്കണ സ്വപനം കണ്ടേ
ഇമ്മടെ നാടും കാടായി മാറണ സ്വപനം കണ്ടേ
മോന്തിക്ക് വീശണ കുളിരുള്ള കാറ്റിനെ സ്വപനം കണ്ടേ
ചിലചിലചൊഴുകുന്ന ചില്ലരുവിയെ സ്വപനം കണ്ടേ
കാട് കാക്കണ മലദെവങ്ങളെ സ്വപനം കണ്ടേ
കാടിളക്കണ കൊമ്പനാനയെ സ്വപനം കണ്ടേ…..
കാലഭേദങ്ങൾ ചതിച്ചിടാത്തോരു കാടിനെ ഞാൻ സ്വപനം കണ്ടേ
കോട്ടിനുള്ളിലെ കാടനില്ലാത്ത കാടിനെ ഞാൻ സ്വപനം കണ്ടേ
നേരും നെറിയും കാക്കണ കാട്ടുമൂപ്പനെ ഞാൻ സ്വപനം കണ്ടേ
നേരരിയാത്ത നാട്ടു നേതാക്കൾ ചത്തോടുങ്ങണ സ്വപനം കണ്ടേ
ഞാനിന്നലൊരു സ്വപനം കണ്ടേ സ്വപനം കണ്ടേ
മണ്ണിന്റെ മണം മണക്കണ സ്വപനം കണ്ടേ
സ്വപനം കണ്ടേ സ്വപനം കണ്ടേ സ്വപനം കണ്ടേ
ഞാനിന്നലൊരു സ്വപനം കണ്ടേ സ്വപനം കണ്ടേ
നേരിന്റെ മണം മണക്കണ സ്വപനം കണ്ടേ…..
—————————
പി.ഗോപാല കൃഷ്ണൻ