സ്‌നേഹത്താലോളം തുള്ളും
കുഞ്ഞിന്റെ പുഞ്ചിരിയില്‍
അമ്മതന്‍ നൊമ്പരങ്ങള്‍
മഞ്ഞുപോലുരുകീടും
സ്‌നേഹത്താലോതീടുന്ന
അമ്മതന്‍ വാക്കുകളാല്‍
കുഞ്ഞുമനസുകളില്‍ അമൃത്
നിറഞ്ഞീടും
രോഗത്തില്‍ അമര്‍നീടും
രോഗിക്കാശ്വാസമായ്
ഔഷധഗുണത്തേക്കാള്‍
സ്‌നേഹപരിപാലനം
നേര്‍വഴിവിട്ടുപോയ
കുഞ്ഞിനെനയിക്കുവാന്‍
സ്‌നേഹമുളളധ്യാപകര്‍
മാര്‍ഗനിര്‍ദേശിയാകും
By
Dakshayani Gopalakrishnan