കൊടകര : എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പട്ടികജാതി – പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് ക്യാഷ് അവാര്‍ഡിനും, ഈ വര്‍ഷം യു.പി. (5,6,7) വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്കോളര്‍ഷിപ്പിനും സാധുജന സേവന അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി അപേക്ഷ ക്ഷണിക്കുന്നു.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി പ്രധാന അദ്ധ്യാപകന്റെ ഒപ്പോടുകൂടി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ സെക്രട്ടറി, സാധുജനസേവന അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി, വെള്ളിക്കുളം റോഡ്, കൊടകര പി.ഒ., (പഞ്ചായത്ത് ബസ്സ് സ്റ്റാന്‍ഡിന് എതിര്‍വശം) എന്ന വിലാസത്തില്‍ 2014 ജൂണ്‍ 10 ന് മുമ്പ് ലഭിച്ചിരിക്കണം.