Breaking News

മൈ മേഴ്‌സിഡസ് സേവനവുമായി മേഴ്‌സിഡസ് ബെന്‍സ് ഇന്ത്യ.

3079506268_798015a457വിസ്മയമുണര്‍ത്തുന്ന ഉല്‍പന്നങ്ങളുടെയും ഗുണപരമായ നെറ്റ്‌വര്‍ക്ക് വിപുലീകരണത്തിന്റെയും നവീനങ്ങളായ മറ്റു പരിപാടികളുടെയും വിജയത്തെ പിന്തുടര്‍ന്നുകൊണ്ട് മേഴ്‌സിഡസ് ബെന്‍സ് ഇന്ത്യ പുതിയ മൈ മേഴ്‌സിഡസ് സേവനങ്ങള്‍ക്ക് തുടക്കമിട്ടു. ഏറ്റവും കുറഞ്ഞനിരക്കില്‍ ഏറ്റവും മികച്ച സേവനമാണ് ഇതിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

സ്മാര്‍ട്ട്‌ഫോണുകളിലൂടെയും ടാബ്‌ലറ്റുകളിലൂടെയും ഓണ്‍ലൈന്‍ സര്‍വീസ് ബുക്കിങ്ങാണ് ഇതിലൂടെ ലഭ്യമാക്കുന്ന പ്രധാന സേവനം. പൂനെയിലുള്ള സാങ്കേതിക വദഗ്ധര്‍ രാജ്യത്തെവിടെയുമുള്ള കാറുകള്‍ പരിശോധിച്ച് കേടുപാടുകള്‍ തീര്‍ക്കുന്നതിന് ഉപദേശങ്ങള്‍ നല്‍കുന്നതിനുള്ള നാഷണല്‍ റിമോട്ട് ഡയഗ്്‌നോസ്റ്റിക് സെന്ററാണ് മറ്റൊന്ന്. മൂന്നുവര്‍ഷത്തെ സ്റ്റാന്‍േഡര്‍ഡ് വാറന്റിയും കമ്പനി ലഭ്യമാക്കുന്നു.

ഓരോ തൊണ്ണൂറു മിനിറ്റുകൊണ്ടും ഒരു കാര്‍ വീതം സര്‍വീസ് ചെയ്യുന്നവിധമാണ് സൗകര്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഓണ്‍ റോഡ് സഹായത്തിനായി പ്രത്യേക ഉപകരണങ്ങളും മറ്റും സജ്ജീകരിച്ചുകൊണ്ട് പുതിയ 20 ബി ക്ലാസ് സര്‍വീസ് വാഹനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് 62,000 ചതുരശ്ര അടി വിസ്തൃതിയില്‍ ഗുര്‍ഗാവോണില്‍ ടി ടി മോട്ടോഴ്‌സ് പുതിയ വര്‍ക്്‌ഷോപ്പും തുറന്നിട്ടുണ്ട്. ഉത്തരേന്ത്യയില്‍ മേഴ്‌സിഡസ് ബെന്‍സിന്റെ ഏറ്റവും വലിയ വര്‍ക്്‌ഷോപ്പാണിത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!