Breaking News

സിനിമാനടന്‍ മുകേഷിന് വീണ്ടും മംഗല്യം ; വധു പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക.

Mukesh-Second-Marriage-with-Methil-Devika8321കൊച്ചി : പ്രമുഖ സിനിമാനടന്‍ മുകേഷിന് 53 വയസ്സില്‍ വീണ്ടുമൊരു മംഗല്യയോഗം. പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയെയാണ് മുകേഷ് തന്റെ ജീവിത സഖിയാക്കിയത്. വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ തികച്ചും ലളിതമായിട്ടായിരുന്നു വിവാഹം. മുരടിലെ മുകേഷിന്റെ വസതിയായിരുന്നു വിവാഹവേദി. വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം നവദമ്പതികള്‍ മരടിലെ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെത്തി പൂജകള്‍ നടത്തി. സംഗീത നാടക അക്കാദമി അംഗങ്ങളായിരുന്ന മുകേഷും ദേവികയും പരിചയപ്പെടുന്നത് അവിടെ വച്ചായിരുന്നു. ആ പരിചയമാണ് ഇന്ന് വിവാഹം വരെ എത്തിനില്‍്ക്കുന്നത്.

മുകേഷ് 1982 ല്‍ പുറത്തിറങ്ങിയ ബലൂണ്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് പരിചിതനാകുന്നത്. 1989 ല്‍ അദ്ദേഹം തെന്നിന്ത്യന്‍ നായിക സരിതയെ വിവാഹം കഴിച്ചു. എന്നാല്‍ ഈ ബന്ധം 2007 ല്‍ വേര്‍പ്പെടുത്തി. ഈ ബന്ധത്തില്‍ മുകേഷിനും സരിതയ്ക്കും രണ്ട് ആണ്‍ മക്കളാണ് ഉള്ളത്.

പ്രശസ്ത നര്‍ത്തകിയും കേരള കലാമണ്ഡലത്തില്‍ നൃത്താദ്ധ്യാപികയുമായ ദേവിക ഭരതനാട്യം കലാകാരിയാണ്. കുച്ചിപ്പുടിയിലും ദേവിക തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരം, കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാഖാന്‍ പുരസ്‌കാരം എന്നിവ ദേവിക സ്വന്തമാക്കിയിട്ടുണ്ട്. ഇതു കൂടാതെ മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. കൊല്‍ക്കത്ത രബീന്ദഭാരതി സര്‍വ്വകലാശാലയില്‍ നിന്ന് കുച്ചിപ്പുടിയില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. 36 കാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!