Breaking News

ആറാട്ടുപുഴ ഇന്ന്‌ ദേവസംഗമ നിറവില്‍…

പൂനിലാർകാവ് ദേവി തട്ടകത്തെ പറയെടുപ്പ് കഴിഞ്ഞു, ആറാട്ടുപുഴ പൂരത്തിന് പുറപ്പെടാൻ ഒരുങ്ങുന്നു… ഇന്നാണ് പ്രസസ്തമായ ആറാട്ടുപുഴ പൂരം..

       108 ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരം പങ്കെടുത്തിരുന്ന കാലത്ത് അത് കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു. “ആറാട്ടുപുഴ പൂരത്തിന്റെ വെളിച്ചെണ്ണയുണ്ടെങ്കിൽ നൂറ് തൃശൂർ പൂരം നടത്താം” എന്ന് ഒരു പഴഞ്ചൊല്ല് തന്നെ ഉണ്ട്. ആറാട്ടു പുഴ ക്ഷേത്രത്തിലെ കുംഭമാസത്തിൽ വച്ച് നടക്കുന്ന ഉത്സവത്തിന്റെ വലിയ വിളക്കാണ്‌ ആറാട്ടുപുഴ പൂരം. രണ്ടു ദിവസം മുന്നേ നടക്കുന്ന പെരുമനം പൂരത്തിനെത്തുന്ന മേൽ പറഞ്ഞ ക്ഷേത്രങ്ങളിലെ ചെറുപൂരങ്ങൾ ആറാട്ടുപുഴ പൂരം കഴിഞ്ഞേ മടങ്ങിപ്പോകുകയുള്ളൂ. അന്നേ ദിവസം തൃശൂർ വടക്കും നാഥൻ, ഇരിങ്ങാലക്കുട കൂടൽ മാണിക്യം എന്നീ ക്ഷേത്രങ്ങളുൾപ്പടെയുള്ള സമീപക്ഷേത്രങ്ങളിലും ശുചീന്ദ്രം മുതലായക്ഷേത്രങ്ങളിലും നേരത്തേ നട അടക്കുമായിരുന്നു.

നമ്മുടെ പൂനിലാര്‍ക്കാവ് ഭഗവതിക്കൊപ്പം, ചാലക്കുടി പിഷാരിക്കല്‍ ഭഗവതി, ആറാട്ടുപുഴ ശാസ്തവ്, തൃപ്രയാര്‍ തേവര്‍, ഊരകം അമ്മതിരുവടി, ചാത്തക്കുടം ശാസ്താവ്, ചേര്‍പ് ഭഗവതി, തൊട്ടിപ്പാള്‍ ഭഗവതി, അയ്കുന്നു ഭഗവതി, കടുപ്പശ്ശേരി ഭഗവതി, പിഷാരിക്കല്‍ ഭഗവതി, എടക്കുന്നി ഭഗവതി, തൈക്കാട്ടുശ്ശേരി ഭഗവതി, അന്തിക്കാട് ഭഗവതി, ചൂരക്കോടെ ഭഗവതി, ചക്കംകുളം ശാസ്താവ്, ചിട്ടിച്ചതക്കുടം ശാസ്തവ്, മട്ടില്‍ ശാസ്താവ്, കോടന്നൂര്‍ ശാസ്താവ്, നെട്ടിശ്ശേരി ശാസ്താവ്, കല്ലേലി ശാസ്താവ്, മേടംകുളം ശാസ്താവ്, നംകുളം ശാസ്താവ് എന്നുള്ള 23 ഭഗവതി മാര്‍ ആറാട്ടുപുഴ പൂരത്തില്‍ പങ്ങേടുക്കുന്നു..

സന്ധ്യ മുതല്‍ ചൊവ്വാഴ്ച വെളുക്കുംവരെ ആറാട്ടുപുഴയില്‍ ഇനി പൂരങ്ങളുടെ സംഗമം. വൈകീട്ട് 6ന് ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ പൂരത്തോടെ തുടക്കും. സര്‍വാഭരണവിഭൂഷിതനായി ശാസ്താവ് പുറത്തേക്കെഴുന്നള്ളുമ്പോള്‍ ജനസഹസ്രങ്ങള്‍ വണങ്ങും.

തിരുവമ്പാടി ശിവസുന്ദര്‍ ശാസ്താവിന്റെ തിടമ്പേറ്റും. അകമ്പടിയായി 15 ആനകള്‍. ലഹരി പടര്‍ത്തി പഞ്ചാരിമേളം. പ്രമാണം പെരുവനം കുട്ടന്‍മാരാര്‍. കൂടെ പ്രഗത്ഭ പ്രമാണിമാരുടെ നിര. മേളം കലാശിച്ചാല്‍ വെടിക്കെട്ട്. പിന്നെ ചെറുപൂരങ്ങള്‍. ക്ഷേത്രഗോപുരത്തിനും നിലപാട്തറയ്ക്കും മധ്യേ നടയിലും വിശാലമായ പാടത്തും പൂരങ്ങള്‍. കയറ്റവും ഇറക്കവും പടിഞ്ഞാറുനിന്നുള്ള വരവുമായി എഴുന്നള്ളിപ്പുകള്‍. സംഗീതം പെയ്തിറങ്ങാന്‍ പാണ്ടി, പഞ്ചാരി, പഞ്ചവാദ്യങ്ങള്‍..

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!