പതിനായിരത്തിന്‍റെ മൊബൈല്‍ ഫോണ്‍ എന്നു കേട്ടാല്‍ തന്നെ നെറ്റി ചുളിക്കുന്നവരുടെ ഇടയിലേക്ക് ഇതാ പൊന്നും വിലയുള്ള മൊബൈല്‍ ഫോണ്‍ !!! ആറര ലക്ഷമാണ് ഇതിന്‍റെ വില. ലോക പ്രശസ്ത ആഡംബര ഫോണ്‍ നിര്‍മാതാക്കളായ വേര്‍ടു ആണ് ലോകമെങ്ങുമുള്ള ധനാഡ്യരുടെ പ്രിയപ്പെട്ട ഈ മൊബൈല്‍ പുറത്തിറക്കുന്നത്. ഇന്ത്യയില്‍ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ മാത്രമാണു ഇത് ലഭ്യമാകുക. തെക്കേ ഇന്ത്യയില്‍ ബാംഗ്ലൂരില്‍ മാത്രമാണ് കമ്പനിക്ക് വില്പന കേന്ദ്രമുള്ളത്.
രണ്ടു ദശകങ്ങളായി യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, യു.എസ്.എ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ കോടീശ്വരന്മാരുടെപ്രിയപ്പെട്ട ഫോണാണ് വേര്‍ടു. ഒരു ഫോണിന് തന്നെ ലക്ഷങ്ങള്‍ വിലയുള്ളത് കൊണ്ട് കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ് ശത കോടികളാണ്. വേര്‍ടു വിന്‍റെ ടിഐ എന്ന മോഡലാണ് ഈമാസം മുതല്‍ ഇന്ത്യയില്‍ ലഭ്യമാകുക. വില ലക്ഷങ്ങളായത് കൊണ്ട് നമ്മുടെ സാദാ സ്മാര്‍ട് ഫോണിനെ അപേക്ഷിച്ച് വേറെ എന്തെങ്കിലും പ്രത്യേകതകള്‍ ഇതിനുണ്ടാകും എന്നു ധരിക്കരുത്.
ഡുവല്‍ കോര്‍ 1.7 GHz പ്രോസസര്‍, 1 ജിബി റാം, 64 ഇന്‍ബില്‍റ്റ് മെമ്മറി, 1080 p വീഡിയോ റെക്കോര്‍ഡ് ചെയ്യാവുന്ന 8 എംപി ക്യാമറ, 1.3 എംപി ഫ്രണ്ട് ക്യാമറ, 3.7″ WVGA ഡിസ്പ്ലേ എന്നിവയാണ് ഇതിന്‍റെ പ്രത്യേകതകള്‍. കമ്പനി പുറത്തിറക്കുന്ന ആദ്യ ആന്‍ഡ്രോയിഡ് ഫോണ്‍ കൂടിയാണ് വേര്‍ടു ടി ഐ.
ഫോണ്‍ പൂര്‍ണമായും കൈ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഗ്രേഡ് അഞ്ച് ടൈറ്റാനിയം കൊണ്ടാണ് ബോഡി നിര്‍മിച്ചിരിക്കുന്നത്. By Manoj