‘മംഗള്‍യാന്‍’ വഹിച്ച് പി.എസ്.എല്‍.വി റോക്കറ്റ് ചൊവ്വയിലേക്ക്.

mars_110513045926ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ ചൊവ്വാ ഉപഗ്രഹം വഹിച്ചു കൊണ്ടുള്ള പി.എസ്.എല്‍.വി റോക്കറ്റ് ചുവന്ന ഗ്രഹം ലക്ഷ്യമാക്കി വിക്ഷേപിച്ചു. ഉച്ചക്ക് 2.38ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്നാണ് വിക്ഷേപിച്ചത്. ഇതോടെ ചൊവ്വയിലേക്ക് ഉപഗ്രഹം അയച്ച ലോകത്തിലെ നാലാമത് ശക്തിയാവും ഇന്ത്യ.

വിക്ഷേപണം ആരംഭിച്ച് ആദ്യത്തെ 45 മിനിറ്റ് സങ്കീര്‍ണമായ നിമിഷങ്ങള്‍ ഉള്‍ക്കൊള്ളുന്നതായതിനാല്‍ ഈ സമയം കഴിഞ്ഞേ വിക്ഷേപണം പ്രാഥമികമായെങ്കിലും വിജയകരമാണെന്ന് പറയാന്‍ കഴിയൂവെന്ന് ഐ.എസ്.ആര്‍.ഒ അധികൃതര്‍ അറിയിച്ചു. വിക്ഷേപണത്തിന് ശേഷം 45ാം മിനിറ്റിലാണ് പി.എസ്.എല്‍.വിയില്‍ നിന്ന് ഉപഗ്രഹം വേര്‍പെടുക. മാത്രവുമല്ല, പി.എസ്.എല്‍.വിയില്‍ നിന്ന് സിഗ്നലുകള്‍ സ്വീകരിക്കുന്നതിലും വെല്ലുവിളികള്‍ ഉണ്ട്. 1,350 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം 300 ദിവസത്തെ സഞ്ചാരത്തിന് ശേഷം അടുത്ത വര്‍ഷം സെപ്റ്റംബര്‍ 24ന് ചൊവ്വയില്‍ എത്തും. 400 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഉപഗ്രഹത്തിന്‍െറ വിക്ഷേപണത്തിന് 450 കോടി രൂപയാണ് ചെലവ്. ചൊവ്വയിലെ ജീവന്‍െറ സാന്നിധ്യം സംബന്ധിച്ച പരിശോധനകളാണ് ദൗത്യത്തിന്‍െറ പ്രധാന ലക്ഷ്യം.

പോര്‍ട്ട് ബ്ളയര്‍, ബിയാക്, ബ്രൂണെ, മൗറീഷ്യസ് എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലാണ് സിഗ്നലുകള്‍ സ്വീകരിക്കുക. ആദ്യത്തെ 10 മിനിറ്റ് മാത്രമേ ഈ കേന്ദ്രങ്ങള്‍ക്ക് സിഗ്നലുകള്‍ ലഭ്യമാകുകയുള്ളൂ. പിന്നീട് ശാന്തസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ നളന്ദ, യമുന കപ്പലുകളാണ് സ്വീകരിക്കുക.ദൗത്യം വിജയിച്ചാല്‍ ചൊവ്വയിലത്തെുന്ന ലോകത്തെ നാലാമത് ശക്തിയാവും ഇന്ത്യ. ഐ.എസ്.ആര്‍.ഒക്ക് മുമ്പ് അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ, റഷ്യയുടെ റോസ്കോസ്മോസ്, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവ മാത്രമാണ് ചുവന്ന ഗ്രഹത്തിലേക്ക് ഉപഗ്രഹം അയക്കുന്നതില്‍ വിജയിച്ചത്. ഇതുവരെയുള്ള ചൊവ്വ പരീക്ഷണങ്ങളില്‍ 42 ശതമാനം മാത്രമേ വിജയിച്ചിട്ടുള്ളൂ.

2014 സെപ്റ്റംബര്‍ 24ന് ചൊവ്വയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഉപഗ്രഹം വഹിക്കുന്ന പി.സ്.എല്‍.വിയുടെ 25ാമത് വിക്ഷേപണമാണെന്ന പ്രത്യേകതയും ഇതിനുണ്ട്. 1996 മാര്‍ച്ച് മൂന്നിന് ഐ.ആര്‍.എസ്. പി-മൂന്ന് ഉപഗ്രഹവുമായാണ് ആദ്യ പി.സ്.എല്‍.വി കുതിച്ചുയര്‍ന്നത്. അവ കൂടുതലും വിജയകരമായ വിക്ഷേപണങ്ങളായിരുന്നു. പി.എസ്.എല്‍.വിയുടെ എക്സ്.എല്‍ വിഭാഗത്തില്‍പ്പെട്ട സി 25 റോക്കറ്റാണ് ചൊവ്വ ഉപഗ്രഹവുമായി കുതിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!