പറപ്പൂക്കര

പറപ്പൂക്കര പഞ്ചായത്ത് അഡീഷണല്‍ സെക്രട്ടറിയെ ബി.ജെ.പി. പ്രവര്‍ത്തകര്‍ ഉപരോധിച്ചു

കൊടകര : പ്രളയത്തില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട് ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 1 ലക്ഷം രൂപ ലഭിക്കണമെങ്കില്‍ 250 രൂപ കൊടുത്ത് ലോട്ടറി ടിക്കറ്റെടുക്കണമെന്നും അല്ലാത്തവര്‍ക്ക് ലോണ്‍ നിഷേധിക്കുന്ന കുടുംബശ്രീയുടെ നടപടിയില്‍ പ്രതിഷേധിച്ച് കുടുംബശ്രീ ചാര്‍ജ്ജ് ഓഫീസറായ എ.എസ്. വസന്തകുമാറിന് പറപ്പൂക്കര പഞ്ചായത്ത് ബി.ജെ.പി. പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സര്‍ക്കാരിന്റെ…
Read more

ജീവനും ജീവനത്തിനുമിടയില്‍ 32 മണിക്കൂര്‍…. പ്രളയദുരന്തത്തില്‍ വയലുകളുടെ ഊര് വിതുമ്പുന്നു

കൊടകര: വയലുകളുടെ ഊര് എന്നറിയപ്പെടുന്ന വയലൂര്‍ ഗ്രാമം പ്രളയം കവര്‍ന്നതിന്റെ വേദനയില്‍നിന്നും ഇനിയും മോചിതമായിട്ടില്ല. പറപ്പൂക്കര പഞ്ചായത്തിലെ പത്താംവാര്‍ഡില്‍ നെല്ലായിയില്‍നിന്നും പടിഞ്ഞാറോട്ട് ഏതാനും മീറ്ററുകള്‍ അകലെയാണ് ഈ കേദാരഗ്രാമം. സ്വാതന്ത്ര്യദിനരാവില്‍ മഴവെള്ളം വീടുകളുടെ മുമ്പിലെത്തിയപ്പോള്‍ വീട്ടുകാര്‍ സമീപപ്രദേശങ്ങളിലെ കോണ്‍ക്രീറ്റ് വീടുകളുടെ ടെറസ്സിനുമുകളില്‍ അഭയം തേടുകയായിരുന്നു. ഒന്നോ രണ്ടോ വീട്ടുകാരല്ല. എട്ടോാളം…
Read more

കാറ്റില്‍ പ്ലാവ് മറിഞ്ഞ് വീണ് വീട് ഭാഗികമായി തകര്‍ന്നു

കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാറ്റില്‍ പ്ലാവ് മറിഞ്ഞ് വീണ് ഭാഗികമായി തകര്‍ന്ന ആലത്തൂര്‍ തച്ചപ്പുള്ളി ഉണ്ണികൃഷ്ണന്റെ വീട്. കൊടകര : പറപ്പൂക്കര പഞ്ചായത്തിലെ 8 -ാം വാര്‍ഡില്‍ ആലത്തൂര്‍ തച്ചപ്പുള്ളി ഉണ്ണികൃഷ്ണന്റെ വീട് പ്ലാവ് മറിഞ്ഞ് വീണ് ഭാഗികമായി തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാറ്റിലാണ് വീടിന് മീതേക്ക് മരം…
Read more

ഇടിമിന്നലില്‍ വയറിംഗ് കത്തി നശിച്ചു.

കൊടകര: ഇന്നലെ രാവിലെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂരില്‍ വീട്ടിലെ വയറിംഗ് കത്തി നശിച്ചു.ആലത്തൂര്‍ കാട്ടില്‍ വീട്ടില്‍ ദിവാകരന്റെ വീട്ടിലെ വയറിംഗാണ് കത്തിയത്.വൈദ്യുതി മീറ്ററും ഫാനുകളും ബള്‍ബുകളും മറ്റു വൈദ്യുത ഉപകരണങ്ങളുമെല്ലാം പ്രവര്‍ത്തന രഹിതമായി.
Read more

ഞാറ്റുവേലചന്തയും കാര്‍ഷികസെമിനാറും

കൊടകര: പറപ്പൂക്കര പഞ്ചായത്ത് സോഷ്യല്‍വെല്‍ഫെയര്‍ സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേലചന്തയും കാര്‍ഷികസെമിനാറും 25 ന് രാവിലെ 11 ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണന്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ്കുമാര്‍ മികച്ചകര്‍ഷകനെയും പറപ്പൂക്കരക പഞ്ചായത്ത് പ്രസിഡണ്ട് കാര്‍ത്തികജയന്‍ സംസ്ഥാനഅധ്യാപകഅവാര്‍ഡ് ജേതാവിനേയും ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതിഭാരവാഹികളായ പി.കെ.പ്രസാദ്,…
Read more

ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കുന്നതിനായി കേശദാനം നടത്തി പാറെക്കാട്ടുകരയിലെ യുവതികള്‍ മാതൃകയായി

കൊടകര : ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കുന്നതിനായി കേശദാനം നടത്തി പാറെക്കാട്ടുകരയിലെ യുവതികള്‍ മാതൃകയായി. ദൈവാലയ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സി.വൈ.എം. സംഘടിപ്പിച്ച പരിപാടിയില്‍ ഇരുപത്താറ് യുവതികളാണ് തങ്ങളുടെ മുടി ദാനം ചെയ്തത്. വികാരി ഫാ. ജോണി മേനാച്ചേരി ”കേശദാനം” പരിപാടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ ചെറിയാന്‍ മാടമ്പി, ബൈജു ചിറയാലത്ത്,…
Read more

”ശുചിത്വകേരളം – ക്ലീന്‍ പറപ്പൂക്കര മിഷന്‍”

”ശുചിത്വകേരളം – ക്ലീന്‍ പറപ്പൂക്കര മിഷന്‍” എന്ന ലക്ഷ്യത്തിനായി വിദ്യാര്‍ത്ഥികള്‍ പ്ലാസ്റ്റിക് ശേഖരണത്തിനായി തുണി ബാഗുകള്‍ വിതരണം ചെയ്യുന്നു. കൊടകര : നന്തിക്കര ജി.വി.എച്ച്.എസ്.എസ്. ന്റെ എന്‍.എസ്.എസ്. യൂണിറ്റിന്റെ സപ്തദിനക്യാമ്പിന് സമാപനംകുറിച്ചുകൊണ്ട് ”ശുചിത്വകേരളം – ക്ലീന്‍ പറപ്പൂക്കര മിഷന്‍” എന്ന ലക്ഷ്യത്തിനായി വിദ്യാര്‍ത്ഥികള്‍ പറപ്പൂക്കര പഞ്ചായത്തിലെ 400 ഓളം വീടുകളില്‍…
Read more

പറപ്പൂക്കര ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അനുമോദനയോഗം നടത്തി

പറപ്പൂക്കര : ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തില്‍ സംസ്‌കൃതത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും ജനറല്‍ ഇനങ്ങളില്‍ മികച്ച ഗ്രേഡുകളും കരസ്ഥമാക്കിയ പി.വി.എസ്സ്.എച്ച്.എസ്സ്.എസ്സ്. ലെ വിദ്യാര്‍ത്ഥികളെ പി.ടി.എ.യും മാനേജ്‌മെന്റും അനുമോദിച്ചു. പി.ടി.എ. പ്രസിഡന്റ് ഷീന ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്‌കൂള്‍ മാനേജര്‍ ടി.എം. രാമദാസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് കെ.എസ്സ്. ഉദയ,…
Read more
error: Content is protected !!
error: Content is protected !!