കൊടകര ഇലക്ട്രിസിറ്റി ഓഫീസിലെ ആദർശധീരനായൊരു ലൈന്മാനായിരുന്നു, മുരുകേട്ടന്‍ ദുശ്ശീലങ്ങളെന്ന് ക്യാറ്റഗറൈസ് ചെയ്യപ്പട്ട കുടി-പിടി-വലികളൊന്നും ശീലമായിട്ടില്ലാത്തൊരു എണ്ണം പറഞ്ഞ ചേട്ടൻ.
അമ്പിന്റന്ന് അലമ്പുണ്ടാക്കാത്തവൻ, എളേപ്പന്റെ മക്കളുമായി എതതർക്കത്തിന് നിൽക്കാത്തവൻ, അണ പൈസ വാങ്ങാതെ, എപ്പോൾ വിളിച്ചാലും ലൈനിന്റെ കേടുതീർക്കാനെത്തുന്നവൻ..
പക്ഷെ, അധികകാലം ആ പണിചെയ്യാൻ ആൾക്ക് യോഗമുണ്ടായില്ല. . ഒരു ദിവസം, പൊട്ടിയ ലൈനുകളെ കൂട്ടിയിണക്കാനായി പോസ്റ്റിൽ കയറിയ പോളേട്ടനെ കരണ്ട് കൂട്ടിപ്പിണക്കിയപ്പോൾ, പോസ്റ്റിന്റെ മുകളീന്ന് ടാറിട്ട റോഡിലേക്ക് മുരുകേട്ടന്‍ മസിൽ കുത്തടിച്ചു.
ഗീവർഗ്ഗീസ് പുണ്യാളൻ കാത്തതുകൊണ്ട്, ആൾ പടമായില്ല. എന്നാലും പൂജ വെപ്പ് ഓണമായതുകൊണ്ടോ എന്തോ, പുണ്യാളൻ പോളേട്ടന്റെ ബോധം രണ്ട് ദിവസം പൂജക്ക് വച്ചതിന് ശേഷേ തിരിച്ചുകൊടുത്തുള്ളൂ.!
തുടർന്ന് മാസങ്ങളോളം, തൃശ്ശൂർ മെഡിക്കൽ കോളേജിൽ മോഡേൺ ബ്രഡും പാലുമൊക്കെ കഴിച്ച് ……
മുരുകേട്ടന്റ്റെ വീഴ്ചയിൽ ആകപ്പാടെ ആൾടെ വല്ല്യമ്മച്ചി മാത്രം ഇച്ചിരി സന്തോഷിച്ചു. മെഡിക്കൽ കോളേജിൽ, ആള്‍ടെ കൂടെ നിൽക്കവേയാണത്രേ ആ അമ്മാമ്മ ജീവിതത്തിൽ ആദ്യമായി തൃശ്ശൂർ പൂരവും കുടമാറ്റവും കണ്ടത്.! മരിക്കും മുമ്പേ അമ്മാമ്മക്കതൊന്നു കാണണമ്ന്ന് വല്യ മോഹായിരുന്നു. എന്നുവച്ചാൽ, മുരുകേട്ടന്‍ മസിൽകുത്തടിച്ച് വീണത് അമ്മാമ്മയുടേ പ്രാർത്ഥനയുടെ ഫലമായിട്ടുകൂടിയാണ്.
വീട്ടിൽ കൊണ്ടുവന്ന്, തിരുമ്മലിനും ഉഴിച്ചിലിനും ശേഷം, കോഴിമരുന്നും ആട് ബ്രാത്തുമൊക്കെ കഴിച്ചപ്പോൾ ആൾക്ക് ഏറേക്കുറെ ശാരീരക ക്ഷമത വീണ്ടെടുക്കാനായി. പക്ഷെ, മാനസികക്ഷമത അത്രക്കങ്ങ്ട് ഓക്കെയായില്ല. എവിടെയോ എന്തോ അപ്പോഴും ചുറ്റിപ്പിണഞ്ഞുകിടന്നു. അങ്ങിനെയാണ് ജോലിയിൽ നിന്ന് വിരമിക്കേണ്ടി വന്നത്.
ആ വീഴ്ചക്ക് ശേഷം മുരുകേട്ടന്‍ ചിരിച്ചാരും കണ്ടില്ല. ഉറക്കമില്ലായ്മ, കുളിക്കായ്മ, പല്ലുതേയ്ക്കായ്മ, തുടങ്ങിയ ഇല്ലായമകൾ പോളേട്ടനെ മൊത്തത്തിൽ തന്നെ മാറ്റി. വീട്ടിലിരിക്കാതെ രാവെന്നോ പകലെന്നോയില്ലാതെ കറങ്ങി നടക്കുന്ന മുരുകേട്ടന്‍ രാത്രികാലങ്ങളിൽ സാക്ഷാൽ ഔസേപ്പ് പുണ്യാളനുമായി ‘പന്നിമലത്ത്’ കളിക്കാറുണ്ടെന്ന് അവകാശപ്പെട്ടതോടെയാണ് ‘ചൂടൻ മുരുകേട്ടന്‍’ പരക്കെ അറിയപ്പെടാൻ തുടങ്ങിയത്.
നേർച്ചകൾക്കും ചികിത്സകൾക്കും ഒടുവിൽ, മാസങ്ങൾ കഴിഞ്ഞപ്പോൾ, മുരുകേട്ടന്‍ പതുക്കെ നോർമലായി, ഓൾമോസ്റ്റ് പെർഫെക്റ്റിലി ഓൾറൈറ്റായി. എങ്കിലും, മുരുകേട്ടന് കമലാസനന്‍ ഡോക്ടർ വാച്ച്‌മാന്റെ പണി കൊടുത്തത് പലർക്കും അത്ഭുതമുണ്ടാക്കുന്ന ഒരു കാര്യമായിരുന്നു.
മുരുകേട്ടന് പറയും എനിക്ക് കാണപ്പെട്ട ദൈവങ്ങൾ മൂന്നാണെന്ന്. സ്വന്തം അപ്പനും അമ്മയും പിന്നെ ഡോക്ടറും. ചൂടൻ മുരുകന്‍ എന്ന് വിളിച്ച് കളിയാക്കിയ നാട്ടിലെ പ്രമാണിമാരേക്കാളും ബന്ധുക്കളേലും, തന്റെ കുടുംബത്തെക്കരുതി, തനിക്ക് ഉത്തരവാദിത്വമുള്ള വാച്ച്‌മാൻ പണി തന്ന ഡോക്ടറേ മുരുകേട്ടന്‍ സ്നേഹിച്ചു. ബഹുമാനിച്ചു.
മുരുകേട്ടന്‍ വന്നതോടെ അങ്ങാടിയിലെ പലർക്കും നേഴ്സുമാരുടെ വിശേഷങ്ങളറിയാൻ ആ ഭാഗത്തേക്ക് അടുക്കാൻ പറ്റാതായി. ഏതെങ്കിലുമൊരുത്തന്റെ കയ്യൊന്നുമുറിഞ്ഞാൽ പോലും കൂട്ടമായി വൈകീട്ട് ഏഴുമണിക്ക് ആശുപത്രിയിലേക്ക് നീങ്ങിയിരുന്ന യുവരക്തന്മാർ മുരുകേട്ടനെ പേടിച്ച് പോകാതായി. മുരുകേട്ടന്‍ ‘എൿസംപ്റ്റഡ്’ കാറ്റഗറിയാണല്ലോ.! ആളിനി ആരെയെങ്കിലും കൊന്നാൽ പോലും ‘പാവം, മാനസികം’ എന്ന് പറഞ്ഞ് കോടതി വെറുതെ വിടില്ലേ.?
അന്ന് ഏത് അസുഖമായി വന്നാലും, രോഗികൾക്ക് എനിമ കൊടുക്കുകയെന്നത് വീക്ക്നെസ്സായിപ്പോയ ഒരു പാർട്ട് ടൈം ഡോക്ടറുണ്ടായിരുന്നു അവിടെ.
ഒരിക്കൽ ആ ഡോക്ടറുടെ സ്വന്തം അച്ഛന് എന്തോ അസുഖമായി മോന്റെ അടുത്ത് ചികിത്സക്ക് വന്നു. ആ പാവം പിതാവിനും കൊടുത്തു എനിമ.
പക്ഷെ, സോപ്പുവെള്ളം പമ്പ് ചെയ്തതിന് ശേഷം, പൈപ്പ് എടുത്തപ്പോൾ ഒരു അത്യാഹിതം സംഭവിച്ചു. റബറിന്റെ നോസില്‍ അവിടെ സ്റ്റക്ക് ആയിപ്പോയി.!!!!
വയറിൽ ഫുൾടാങ്ക് സോപ്പുവെള്ളം നിറച്ച് ക്യാപ്പിട്ടിരിക്കുന്ന, ഡോക്ടറുടെ അച്ഛൻ കണ്ണുരുട്ടി മകന്റെ മുഖത്തേക്ക് നോക്കി പുരികമുയർത്തിയപ്പോൾ ഡോക്ടർ എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചുനിന്നുപോയി. നഴസുമാരെല്ലാം മടിച്ചുനിന്നപ്പോൾ ആകെ പരിഭ്രമിച്ചുപോയ ഡോക്ടർ അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പോളേട്ടനെ വിളിപ്പിക്കുകയായിരുന്നു.
ഇതൊന്നും തന്റെ പണിയിൽ പെട്ടതല്ലെന്ന് അറിയുമായിരുന്നിട്ടും, പോളേട്ടൻ, ശ്രദ്ധയോടെ, സൂക്ഷിച്ച്, റബർ ക്യാപ്പിനെ ക്ലോസപ്പിൽ കണ്ട്, സ്റ്റിച്ചിടുന്ന ചവണ ഉപയോഗിച്ച് ക്യാപ്പിൽ പിടിച്ച് ഒറ്റ വലിയങ്ങ് കൊടുത്തു.!
അടുത്ത സീനിൽ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ സിനിമയിൽ തലയിലും മുഖത്തും സോപ്പുതേച്ച് നിൽക്കുന്ന ജഗതിയെപ്പോലെ നിൽക്കുന്ന പോളേട്ടനെയാണ് അവിടെ കണ്ടത്… !!
‘എന്തിറ്റാ ഇപ്പോ ഇവിടെ സംഭവിച്ചേ…’ എന്ന് ചിന്തിച്ച്, ഒന്നും മനസ്സിലാവാത്തപോലെ, ഒരു നിമിഷത്തേക്ക് പോളേട്ടൻ പകച്ചു നിന്നുപോയി.
തള്ളവിരൽ കൊണ്ട്, കണ്ണിന്റെയും വായുടെയും ഭാഗം ഒന്ന് തുടച്ച്, ചെമ്പരത്തി താളിയിൽ ചെറുപയർ പൊടി ചേർത്ത് തലയിൽ തേച്ച് പിടിപ്പിച്ച് കുളിക്കാൻ പോകുന്നപോലെ അടുത്ത് ബാത്ത് റൂം എവിടെയാണ് എന്ന് നോക്കി പോകുമ്പോൾ, ഡോക്ടറുടെ അച്ഛനോട് മുരുകേട്ടന്‍ ദയനീയമായി ചോദിച്ചു.
‘ഇതെത്ര ആഴ്ചയായി…..?’