Uncategorized

മറ്റത്തൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ ഓണാഘോഷവും വികസന രേഖ പ്രകാശനവും

കൊടകര : മറ്റത്തൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡിന്റെ ഓണാഘോഷവും വികസന രേഖ പ്രകാശനവും നടത്തി. വാര്‍ഡ് മെമ്പര്‍ ശിവരാമന്‍ പോതിയില്‍ അദ്ധ്യക്ഷനായി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഭാസ്‌കരന്‍ നായര്‍ ചടങ്ങിന്റെ ഉദ്ഘാടനവും ഓണക്കോടി വിതരണവും നിര്‍വ്വഹിച്ചു. കുടുംബശ്രീ വാര്‍ഡ്തല പ്രസിഡന്റ് ബീന നന്ദകുമാറിന് വികസനരേഖ കൈമാറി കൊടകര…
Read more

സുകൃതം സൗഹൃദസമിതിയുടെ ഔഷധ തോട്ടത്തിന്റെ നിര്‍മ്മണോല്‍ഘാടനം 22 ന്

പേരാമ്പ്ര :സുകൃതം ആയുര്‍വേദ സൗഹൃദസമിതിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര സര്‍ക്കാര്‍ ആയുര്‍വേദാശുപത്രി കോമ്പൗണ്ടില്‍ ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് 22 ന് രാവിലെ 9.30 ന് തുടക്കമാകും. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.
Read more

രക്ഷാബന്ധന്‍ സന്ദേശം എക്കാലവും പ്രസക്തം. കെ.പി. ശശികല

കൊടകര: രക്ഷാബന്ധന്‍ ചരിത്രാതീതകാലം മുതല്‍ ഭാരതത്തില്‍ നില നിന്നിരുന്നുവെന്നും ഇത് ഏകതയുടെയും സ്‌നേഹത്തിന്റെയും സന്ദേശമാണ് ഉല്‍ഘോഷിക്കുന്നതെന്നും കെ.പി. ശശികല. മറ്റത്തൂര്‍കുന്ന് സംഘ ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രക്ഷാബന്ധന മഹോത്സവത്തില്‍ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു ശശികല . കൈമുക്ക് വൈദികന്‍ ശ്രീധരന്‍ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു.ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി…
Read more

ശാസ്ത്രമില്ലാത്ത പ്രയോഗം തോന്ന്യാസം: മാടമ്പ് കുഞ്ഞുകുട്ടന്‍

കൊടകര :ശാസ്ത്രമില്ലാത്ത പ്രയോഗം തോന്ന്യാസമാണെന്ന് സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. കൊടകര മേളകലാസംഗീതസമിതിയുടെ അഞ്ചാംവാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജന്മവാസനകളെ കര്‍മംകൊണ്ട് വളര്‍ത്തിയ തലമുറയുടെ കണ്ണികളാണ് വാദ്യകലാകാരന്‍മാരെന്നും ഏതുകലാരൂപവും ശാസ്ത്രീയമായി അഭ്യസിച്ച് അവതരിപ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.. പെരുവനം കുട്ടന്‍മാരാര്‍ അധ്യക്ഷത വഹിച്ചു. സമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്ര ചെണ്ടകലാകാരന്‍ തൃക്കൂര്‍ ഗോപാലകൃഷ്ണന്‍മാരാര്‍ക്കും…
Read more

ശാസ്താംപൂവ്വം ആദിവാസി കോളനിയില്‍ അങ്കണവാടിയും സാംസ്‌കാരിക നിലയവും ഉദ്ഘാടനം ചെയ്തു

വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര ആനപ്പാന്തം ശാസ്താംപൂവ്വം ആദിവാസി കോളനിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അങ്കണവാടി കെട്ടിടം, സാംസ്‌കാരിക നിലയം, ശ്മശാനത്തിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം, മണ്ണ്- ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. നിര്‍വ്വഹിച്ചു. പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ ഒരു കോടി രൂപ വിനിയോഗിച്ചായിരുന്നു നിര്‍മ്മാണം. മറ്റത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു…
Read more

വയലൂര്‍ ശിവക്ഷേത്രത്തിലെ കിഴക്കേ നടപ്പുരയുടെ ഉത്തരം വെയ്പ്പ് നടന്നു.

നെല്ലായി:വയലൂര്‍ ശിവക്ഷേത്രത്തിലെ കിഴക്കേ നടപ്പുര ഉത്തരം വെയ്പ്പ് തന്ത്രി അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരിയുടെ മുഘ്യ കാര്‍മ്മികത്വത്തില്‍ വയലൂര്‍ വടക്കൂട്ട് ശിവരാമന്‍ മകന്‍ രമേഷ് നിര്‍വഹിച്ചു
Read more

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ ജൈവപച്ചക്കറി വിപണനമേള ആരംഭിച്ചു

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ ജൈവപച്ചക്കറി വിപണനമേളയിലെ ആദ്യസംഭരണം ടോമി കള്ളിയത്തുപറമ്പിലില്‍ നിന്നും ഇടവക വികാരി ഫാ. തോമസ് ആലുക്കല്‍ ഏറ്റുവാങ്ങുന്നു. കൊടകര : കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ ജൈവപച്ചക്കറി വിപണനമേള ആരംഭിച്ചു. ഇടവകയിലെ കര്‍ഷകര്‍ ഉല്പാദിപ്പിച്ച കാര്‍ഷിക ഉല്പന്നങ്ങളാണ് മേളയിലൂടെ വിതരണം…
Read more

കെ. പ്രസാദിന്റെ മൂന്നാമത്തെ പുസ്തകമായ ‘വിചാരണാപര്‍വ്വം’ പ്രകാശനം 22 ന്

കൊടകര : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റും നിലവില്‍ 19 -ാം വാര്‍ഡ് മെമ്പറുമായ കെ. പ്രസാദിന്റെ മൂന്നാമത്തെ പുസ്തകമായ ”വിചാരണാപര്‍വ്വം” ലേഖനസമാഹാരത്തിന്റെ പ്രകാശനം സാഹിത്യകാരി സാറാ ജോസഫ് ആഗസ്റ്റ് 22 ന് നിര്‍വ്വഹിക്കും. കൊടകര ഗവ. എല്‍.പി. സ്‌കൂള്‍ ഹാളില്‍ ഉച്ചകഴിഞ്ഞ് 2.30 നാണ് ചടങ്ങ്. ചിത്രകാരനും കലാനിരൂപകനുമായ…
Read more

വനംവകുപ്പിലെ വിശിഷ്ടസേവനത്തിനുള്ള അവാര്‍ഡ് പുത്തുക്കാവ് സ്വദേശി എം.പി. ഉണ്ണികൃഷ്ണന്

വനംവകുപ്പിലെ വിശിഷ്ടസേവനത്തിനുള്ള അവാര്‍ഡ് എം.പി. ഉണ്ണികൃഷ്ണന്‍ സ്വാതന്ത്ര്യദിനപരേഡില്‍ വച്ച് മുഖ്യമന്ത്രിയുടെ കൈയ്യില്‍ നിന്നും ഏറ്റുവാങ്ങുന്നു. കൊടകര : വനംവകുപ്പിലെ വിശിഷ്ടസേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ അവാര്‍ഡ് നേടിയ എം.പി. ഉണ്ണികൃഷ്ണന്‍. ആഗസ്റ്റ് 15 ന് തിരുവനന്തപുരത്ത് വച്ച് നടന്ന സ്വാതന്ത്ര്യദിനപരേഡില്‍ വച്ച് മുഖ്യമന്ത്രിയുടെ കൈയ്യില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. വനംവകുപ്പിലെ തൃശ്ശൂര്‍…
Read more

ധീരദേശാഭിമാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിവേകാനന്ദ സേവാസംഘം

കോടാലി : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കിഴക്കേ കോടാലി വിവേകാനന്ദ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച ധീരദേശാഭിമാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കിഴക്കേ കോടാലി നിലംപതി സെന്ററില്‍ ചേര്‍ന്ന ചടങ്ങില്‍ അന്തരിച്ച ജവാന്‍ വിരുത്തി ശരത്തിന്റെ മാതാപിതാക്കളെ ആദരിച്ചു. അന്തരിച്ച ധീരജവാന്മാരുടെ ഫോട്ടോകള്‍ക്കുമുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി. ജിജീഷ് ചെമ്പുചിറ അനുസ്മരണ പ്രഭാഷണം നടത്തി. എന്‍.എസ്.അനില്‍കുമാര്‍, കെ.ഡി.അഭിനന്ദ്…
Read more
error: Content is protected !!
error: Content is protected !!